ഓക്‌സിജൻ വാലറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ് പേമെന്റ്‌സ് സ്‌പോൺസർ

Posted on: October 6, 2015

Oxigen-Wallet-with-KB-Big

ന്യൂഡൽഹി : പ്രമുഖ മൊബൈൽ വാലറ്റ് സർവീസ് പ്രൊവൈഡറായ ഓക്‌സിജൻ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഫീഷ്യൽ പേമെന്റ്‌സ് സൊല്യൂഷൻ സ്‌പോൺസർമാരായി കരാർ ഒപ്പിട്ടു. ഓക്‌സിജന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് സച്ചിൻ ടെൻഡുൽക്കർ.

യുവജനങ്ങൾക്കിടയിലേക്ക് മൊബൈൽ വാലറ്റ് ഉപയോഗം പ്രചരിപ്പിക്കാൻ സച്ചിനും കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കൂട്ടുകെട്ട് ഉപകരിക്കുമെന്ന് ഓക്‌സിജൻ സർവീസസ് സ്ഥാപകനും മാനേജിംഗ് ഡയറക് ടറുമായ പ്രമോദ് സക്‌സേന പറഞ്ഞു. ഓക്‌സിജനുമായുള്ള കൂട്ടുകെട്ടിനെ സച്ചിൻ ടെൻഡുൽക്കറും സ്വാഗതം ചെയ്തു