ആർ സി ഭാർഗവയ്ക്ക് ഫോബ്‌സ് അവാർഡ്

Posted on: October 2, 2015

R-C-Bhargava-Big

ന്യൂഡൽഹി : മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവയ്ക്ക് ഫോബ്‌സിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്. മാരുതി സുസുക്കിയുടെ വളർച്ചയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

1956 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ആർ സി ഭാർഗവ 1990 മുതൽ 1997 വരെ മാരുതി മാനേജിംഗ് ഡയറക്ടറായിരുന്നു. 2007 മുതൽ ചെയർമാനായി പ്രവർത്തിച്ചുവരുന്നു.