റെജി ജോസഫ് ജി എ എ ടി ഡബ്‌ള്യു അന്താരാഷ്ട്ര മാധ്യമ പരിശീലനത്തിന്

Posted on: October 1, 2015

REJI-JOSEPH-Passport

കോട്ടയം : ഗ്ലോബൽ അലയൻസ് എഗൻസ്റ്റ് ട്രാഫിക് ഇൻ വിമൻ (ജി എ എ ടി ഡബ്‌ള്യു) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാധ്യമ പരിശീലനത്തിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. സ്ത്രീകൾക്കെതിരേയുള്ള ലൈംഗിക ചൂഷണവും ആഗോള മനുഷ്യക്കടത്തും സംബന്ധിച്ച പഠനത്തിനും തുടർ റിപ്പോർട്ടിംഗിനും വർക്ക്‌ഷോപ്പിൽ അന്താരാഷ്ട്ര വിദഗ്ധർ പരിശീലനം നൽകും.

തായ്‌ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിലുള്ള ജിഎ എ ടി ഡബ്ലുവിന്റെ അന്താരാഷ്ട്ര സെക്രട്ടറിയറ്റിൽ മൂന്നു മുതൽ ആറു വരെയാണു പരിശീലനം. വിവിധ ലോകരാജ്യങ്ങളിൽ നിന്ന് ലഭിച്ച 450 അപേക്ഷകളിൽ നിന്നാണ് 20 മാധ്യമ പ്രവർത്തകരെ പരിശീലനത്തിന് ജൂറി തെരഞ്ഞെടുത്തിട്ടുള്ളത്. ഇക്കൂട്ടത്തിലെ ഏക പ്രാദേശിക ഭാഷാ പത്രപ്രവർത്തകനാണ് റെജി ജോസഫ്. ഇന്ത്യയിൽ നിന്നു അഞ്ചു പത്രപ്രവർത്തകർക്കാണു പ്രവേശനം.

പത്രപ്രവർത്തനത്തിൽ ദേശീയ-അന്തർദേശീയ അവാർഡുകളും ഫെലോഷിപ്പുകളും ഉൾപ്പെടെ 60 ലേറെ പുരസ്‌കാരങ്ങൾക്ക് റെജി ജോസഫ് നേടിയിട്ടുണ്ട്. പഴയിടം പുല്ലുതുരുത്തിയിൽ പി. ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. ഭാര്യ ആഷ്‌ലി തെരേസ ജോസ് ഇളങ്ങുളം സെന്റ് മേരീസ് എച്ച്എസ് അധ്യാപികയാണ്. മക്കൾ : ആഗ്നസ് തെരേസ്, അൽഫോൻസ് (ഇരുവരും കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ)