എയർ ഇന്ത്യ ആഭ്യന്തര സർവീസുകൾ മുംബൈ ടെർമിനൽ 2 ലേക്ക് മാറ്റുന്നു

Posted on: September 29, 2015

Air-india-Planes-@-IGI-Airp

മുംബൈ : എയർ ഇന്ത്യയുടെ ആഭ്യന്തര വിമാനസർവീസുകൾ ഒക്‌ടോബർ ഒന്നു മുതൽ മുംബൈ ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 2 ലേക്ക് മാറ്റും. നിലവിൽ ടെർമിനൽ 1 എ യിൽ നിന്നാണ് ഡൊമസ്റ്റിക് സർവീസുകൾ എയർ ഇന്ത്യ ഓപ്പറേറ്റ് ചെയ്യുന്നത്.

അന്താരാഷ്ട്രയാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് മാറ്റമെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. മുംബൈയിൽ പ്രതിദിനം 45 അറൈവലുകളും ഡിപ്പാർച്ചറുകളുമാണ് എയർ ഇന്ത്യയ്ക്കുള്ളത്.