ഡൽഹി – സാൻഫ്രാൻസിസ്‌കോ ഫ്‌ളൈറ്റുമായി എയർഇന്ത്യ

Posted on: September 27, 2015

Air-India-Boeing-777---200L

ന്യൂഡൽഹി : എയർഇന്ത്യ ഡിസംബർ രണ്ട് മുതൽ ഡൽഹി – സാൻഫ്രാൻസിസ്‌കോ നോൺസ്‌റ്റോപ്പ് സർവീസ് ആരംഭിക്കുന്നു. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ് ഉണ്ടാവുക.

ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സാൻഫ്രാൻസിസ്‌കോ വിമാനം ഡൽഹിയിൽ നിന്ന് പുറപ്പെടുന്നത്. ബോയിംഗ് 777-200 ലോംഗ് റേഞ്ച് എയർക്രാഫ്റ്റാണ് സർവീസിന് ഉപയോഗിക്കുന്നത്.