ഓർക്കുട്ടിനെ ഗൂഗിൾ കൈവിടുന്നു

Posted on: July 1, 2014

Orkut-LN-010714

ആദ്യകാല സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ഓർകുട്ടിന്റെ പ്രവർത്തനം സെപ്റ്റംബർ 30 മുതൽ അവസാനിപ്പിക്കാൻ ഗൂഗിൾ തീരുമാനിച്ചു. പത്തുവർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ ഓർകുട്ട് ഇന്ത്യയിലും ബ്രസീലിലും ഏറെ പ്രചാരം നേടിയിരുന്നു.

ഫേസ്ബുക്കിന്റെ കടന്നുവരവോടെയാണ് ഓർകുട്ടിന്റെ കുത്തക തകർന്നത്. 2011 ൽ ആരംഭിച്ച ഗൂഗിൾ പ്ലസ് പോലും ഓർക്കുട്ടിനെ കടത്തിവെട്ടി. കഴിഞ്ഞ മാസം 300 ദശലക്ഷം പേരാണ് ഗൂഗിൾ പ്ലസ് സന്ദർശിച്ചത്.