സാംസംഗ് 950 പ്രോ സോളിഡ് സ്റ്റേറ്റ് ഡ്രൈവ് പുറത്തിറക്കി

Posted on: September 25, 2015

Samsung-950-PRO-solid-state

കൊച്ചി : സാംസംഗ് ഇലക്ട്രോണിക്‌സിന്റെ 950 പ്രോ സോളിഡ് സ്റ്റേറ്റ്  ഡ്രൈവ് വിപണിയിൽ. കംപ്യൂട്ടറുകളുടെയും ലാപ്‌ടോപ്പുകളുടെയും പ്രവർത്തന മികവിൽ വൻ മുന്നേറ്റത്തിന് ഈ അതിവേഗ മെമ്മറി ഡ്രൈവ് വഴിയൊരുക്കും. വളരെ കനം കുറഞ്ഞ നോട്ട്ബുക്ക് പിസികൾക്കും കംപ്യൂട്ടറുകൾക്കും അനുയോജ്യമായ രീതിയിലാണ് 950 പ്രോ രൂപകൽപന ചെയ്തിരിക്കുന്നത്.

256 ജിബി, 512 ജിബി എന്നീ രണ്ടു സംഭരണ ശേഷികളിലാണ് ഈ മോഡൽ എത്തുന്നത്. നിലവിലുള്ള സീരിയൽ അഡ്വാൻസ്ഡ് ടെക്‌നോളജി അറ്റാച്ച്‌മെന്റ് (സാറ്റാ ) ഇന്റർഫേസ് അധിഷ്ടിത സോളിഡ് സ്റ്റേറ്റ്   ഡ്രൈവുകളെക്കാൾ നാലിരട്ടി വേഗത നൽകുന്ന പിസികളുടെ മൂന്നാം തലമുറ ഇന്റർഫേസാണ് 950 പ്രോ ഉപയോഗിക്കുന്നത്.

70 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടിന് തകർക്കാനാവാത്ത, സാമാന്യം കടുത്ത ആഘാതങ്ങളെപ്പോലും തടുക്കുന്ന നിർമിതിയാണ് 950 പ്രോയുടേത്. 256 ജിബി മോഡലിന് 199.99 ഡോളറും 512 ജിബി മോഡലിന് 349.99 ഡോളറുമാണ് 950 പ്രോയുടെ ആഗോളവിപണിയിലെ വില.