16
Thursday
May 2024
May 2024
മിനാ ദുരന്തം ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ടു
Posted on: September 24, 2015
ജിദ്ദ : മിനാ ദുരന്തത്തിൽ നൂറുകണക്കിനാളുകൾ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണത്തിന് സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് ഉത്തരവിട്ടു. ആയിരത്തോളം പേർ മരണമടഞ്ഞുവെന്നാണ് അനൗദ്യോഗിക കണക്ക്. അതിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ട് വിശുദ്ധ ഗേഹങ്ങളുടെ സൂക്ഷിപ്പുകാരനായ സൽമാൻ രാജാവിന് കൈമാറും. അദ്ദേഹം ഉചിതമായ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് സൗദി കിരീടാവകാശിയെ ഉദ്ധരിച്ചു കൊണ്ട് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
TAGS: Haj Pilgrims | Holy Mosques | King Salman | Mina Stamped | Saudi Arabia | Saudi Crown Prince | Saudi Press Agency |
News in this Section