എയർടെൽ 4ജി കേരളത്തിലെ 150 ടൗണുകളിൽ

Posted on: April 21, 2016

Airtel-4G-big

കൊച്ചി: എയർടെലിന്റെ 4ജി സേവനം ഇപ്പോൾ കേരളത്തിലെ 150 ടൗണുകളിലേക്ക് വ്യാപിപ്പിച്ചു. കോട്ടയം, ഗുരുവായൂർ എന്നീ ടൗണുകളിലേക്കു കൂടി സേവനമാരംഭിച്ചതോടെയാണ് 4ജി ലഭ്യമായ പട്ടണം 150 -ൽ എത്തിയത്.

ഫോർട്ടുകൊച്ചി, കോഴിക്കോട് ബീച്ച്, കോവളം ബീച്ച്, ചെറായി ബീച്ച്, ശംഖുമുഖം ബീച്ച്, പൂവാർ ദ്വീപ് എന്നിവിടങ്ങളിലും എയർടെൽ 4ജി ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഐഐഎം കോഴിക്കോട്, എൻഐടി കോഴിക്കോട് തുടങ്ങിയ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങളിലും കൊച്ചി പോർട്ട് ട്രസ്റ്റ്, വിഴിഞ്ഞം തുറമുഖം എന്നിവിടങ്ങളിലും എയർടെൽ പ്രോജക്ട് ലീപിന്റെ ഭാഗമായി 4ജി സേവനം ലഭ്യമാണ്.

മൊബൈൽ ഫോണുകൾകൂടാതെ ഡോങ്കിളുകൾ, 4ജി ഹോട്ട്‌സ്‌പോട്ടുകൾ, വൈഫൈ ഡോങ്കിളുകൾ എന്നിവ വഴിയും എയർടെൽ 4ജി സേവനം ലഭ്യമാകും. ഡേറ്റ ഉപഭോഗത്തോട് ആഭിമുഖ്യമുള്ള കേരളത്തിൽ 4ജി സേവനം വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണെ്ടന്നു ഭാരതി എയർടെൽ കേരള-തമിഴ്‌നാട് ഹബ് സിഇഒ ജോർജ് മാത്തൻ പറഞ്ഞു.