നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ എത്തും

Posted on: August 16, 2015

Narendre-Modi-big

അബുദാബി : രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ച കഴിഞ്ഞ് യുഎഇ സമയം 2.55 ന് അബുദാബിയിൽ എത്തും. പ്രസിഡൻഷ്യൽ എയർപോർട്ടിൽ വിമാനം ഇറങ്ങുന്ന മോദി ആദ്യം ഷെയ്ഖ് സായിദ് മോസ്‌ക്ക് സന്ദർശിക്കും. പിന്നീട് മുസാഫയിലെ ലേബർ ക്യാമ്പിൽ ഇന്ത്യൻ തൊഴിലാളികളുമായി ആശയവിനമയം നടത്തും.

ഇന്നു രാത്രി തന്നെ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബി കിരീടാവകാശിയും യുഎഇ ആംഡ്‌ഫോഴ്‌സസിന്റെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. നാളെ ഉച്ചയ്ക്ക് നരേന്ദ്ര മോദി ദുബായിലേക്ക് പോകും.