യാത്രാ പുനർക്രമീകരണത്തിന് പുതിയ പദ്ധതിയുമായി ഇൻഡിഗോ

Posted on: September 18, 2015

IndiGo-6E-Plus-Big

മുംബൈ : വിമാനയാത്ര തീയതി അധികച്ചെലവില്ലാതെ പലതവണ മാറ്റാനും കാൻസൽ ചെയ്യാനും സാധിക്കുന്ന 6ഇ പ്ലസ് എന്ന പുതിയ പദ്ധതി ഇൻഡിഗോ അവതരിപ്പിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 1,000 രൂപ കൂടി നൽകി 6ഇ പ്ലസിൽ ചേരാനാകും.

ഓഫർ ടിക്കറ്റുകൾക്കും 6ഇ പ്ലസ് ബാധകമാക്കാനാകും. ടിക്കറ്റ് നിരക്കിലെ വ്യത്യാസം മാത്രം നൽകിയാൽ മതി.