ടാറ്റാ സ്റ്റീൽ 2,500 കോടിയുടെ ഓഹരികൾ ടാറ്റാ മോട്ടോഴ്‌സിന് വിറ്റു

Posted on: September 18, 2015

Tata-Brand-Big

മുംബൈ : ടാറ്റാ സ്റ്റീലിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 2,500 കോടി രൂപയുടെ (376 മില്യൺ ഡോളർ) ടാറ്റാ മോട്ടോഴ്‌സ് ഓഹരികൾ കമ്പനിക്ക് തിരികെ വിറ്റഴിച്ചു. ബുധനാഴ്ച്ചത്തെ വിപണിനിരക്കിനേക്കാൾ 0.4 ശതമാനം കുറഞ്ഞ വിലയ്ക്കാണ് ഇടപാട്.

2015 ജൂണിലെ കണക്കുകൾ പ്രകാരം ടാറ്റാ സ്റ്റീലിന്, ടാറ്റാ മോട്ടോഴ്‌സിൽ 5.54 ശതമാനം ഓഹരിപങ്കാളിത്തമുണ്ടായിരുന്നു. ഇതിൽ 1.33 ശതമാനം ഓഹരികളാണ് രണ്ട് ഇടപാടുകളിലായി വിറ്റഴിച്ചത്.