സിയാലിന് ഊർജ സംരക്ഷണ അവാർഡ്

Posted on: December 15, 2013

Cial-Logoകൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന് (സിയാൽ) സംസ്ഥാന സർക്കാരിന്റെ ഊർജസംരക്ഷണ അവാർഡ് ലഭിച്ചു. വൻതോതിൽ സോളാർ പാനലുകൾ സ്ഥാപിച്ചു വൈദ്യുതി ഉത്പാദിപ്പിച്ചതാണു സിയാലിനു നേട്ടമായത്.

എറണാകുളം കലൂർ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ആര്യാടൻ മുഹമ്മദ് അവാർഡ് വിതരണം നടത്തി. എയർപോർട്ട് ഡയറക്ടർ എ.സി.കെ നായർ ഇലക്ട്രിക്കൽ വിഭാഗം ഡിജിഎം അജിത്കുമാർ എന്നിവർ ചേർന്നു അവാർഡ് സ്വീകരിച്ചു.

TAGS: Cial |