ഡോ. ആസാദ് മൂപ്പന് ഹെൽത്ത്‌കെയർ സിഇഒ പുരസ്‌കാരം

Posted on: September 16, 2015

Dr-Azad-Moopen-Healthcare-C

ദുബായ് : സിഇഒ മിഡിൽഈസ്റ്റ് അവാർഡ് 2015 ലെ ഹെൽത്ത്‌കെയർ സിഇഒ പുരസ്‌കാരത്തിന് ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അർഹനായി. മിഡിൽഈസ്റ്റിലും ഇന്ത്യയിലും ആരോഗ്യമേഖലയിൽ അതിവേഗം വളരുന്ന സ്ഥാപനമായി ആസ്റ്ററിനെ മാറ്റിയതാണ് ഡോ. ആസാദ് മൂപ്പനെ ഈ ബഹുമതിക്ക് അർഹനാക്കിയത്. ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ഇ്ന്റർകോണ്ടിനെന്റലിൽ നടന്ന ചടങ്ങിൽ ഡോ. ആസാദ് മൂപ്പൻ പുരസ്‌കാരം സ്വീകരിച്ചു.

സിഇഒ മിഡിൽഈസ്റ്റ് അവാർഡ്‌സിലെ ഈ വർഷത്തെ ഹെൽത്ത്‌കെയർ സിഇഒ ബഹുമതി ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. യുഎഇയിൽ 30 വർഷത്തെ പ്രവർത്തനത്തിനിടെ വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സ്വീകാര്യമായതും എന്നാൽ ഉന്നതനിലവാരമുള്ളതുമായ ചികിത്സ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ജിസിസിയിലും ഇന്ത്യയിലുമായി 290 യൂണിറ്റുകളും 13,000 തൊഴിലാളികളും ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ ഗ്രൂപ്പിലുണ്ട്.

ബിസിനസ് രംഗത്തെ നേട്ടങ്ങൾക്ക് ഉപരിയായി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ചുമതലകളെക്കുറിച്ചു ഉത്തമബോധ്യവും രോഗികളോട് അനുകമ്പാപൂർണമായ ഇടപെടന്നതിലും ഡോ. ആസാദ് മൂപ്പൻ പ്രകടമാക്കുന്ന മികവ് പ്രശംസനീയമാണെന്ന് സിഇഒ മിഡിൽഈസ്റ്റ് എഡിറ്റർ നീൽ കിംഗ് അഭിപ്രായപ്പെട്ടു.