എയർഇന്ത്യ പ്രീമിയം ഇക്‌ണോമി ക്ലാസ് അവതരിപ്പിച്ചേക്കും

Posted on: September 13, 2015

Air-India-economy-class-Big

ന്യൂഡൽഹി : എയർഇന്ത്യ പ്രീമിയം ഇക്‌ണോമി ക്ലാസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഉയർന്ന വരുമാന സാധ്യത കണക്കിലെടുത്താണ് പുതിയ ക്ലാസ് കോൺഫിഗറേഷന് എയർഇന്ത്യ ഒരുങ്ങുന്നത്. ബിസിനസ് ക്ലാസിനും ഇക്‌ണോമി ക്ലാസിനും മധ്യേയായിരിക്കും പ്രീമിയം ഇക്‌ണോമി ക്ലാസിന്റെ സ്ഥാനം.

ടിക്കറ്റ് നിരക്കും സേവന നിലവാരവും സംബന്ധിച്ച മാനദണ്ഡങ്ങൾക്ക് രൂപം നൽകിവരുന്നതേയുള്ളു. ഇപ്പോൾ വിസ്താര എയർലൈൻസിന് മാത്രമാണ് പ്രീമിയം ഇക്‌ണോമി ക്ലാസ് കോൺഫിഗറേഷനുള്ളത്.