പിസി വിപണിയിൽ ഡെല്ലിന് 21 ശതമാനം വളർച്ച

Posted on: September 12, 2015

Dell-Logo-a

കൊച്ചി: ഡെൽ ഇന്ത്യയ്ക്ക് ക്ലയന്റ് സൊല്യൂഷൻ വിപണിയിൽ മികച്ച നേട്ടം. ഐ ഡി സിയുടെ ഏഷ്യ പസഫിക് ക്വാർട്ടേർലി പി സി ട്രാക്കർ കണക്കനുസരിച്ച് ഇന്ത്യൻ പി സി വിപണിയിൽ ഡെൽ ഇന്ത്യ 21.6 ശതമാനം വളർച്ച നേടി. വാണിജ്യ പി സി വിപണിയിലാകട്ടെ പ്രതിവർഷം 5.7 ശതമാനമാണ് ഡെല്ലിന്റെ വളർച്ച.

വാണിജ്യ നോട്ട്ബുക്ക് മേഖലയിൽ ഡെൽ ഒന്നാം സ്ഥാനത്താണ്. 32.5 ശതമാനമാണ് യൂണിറ്റ് ഷിപ്‌മെന്റ് ഷെയർ. 6.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വർക്ക്‌സ്‌റ്റേഷൻ വിപണിയിലും 11 ശതമാനം യൂണിറ്റ് ഷിപ്‌മെന്റ് വളർച്ചയോടെ ഡെൽ ഒന്നാം സ്ഥാനത്താണ്.

ഡെല്ലിന്റെ അതിവേഗം വളരുന്ന വിപണിയായി ഇന്ത്യ മാറി കഴിഞ്ഞു. ഉപഭോക്തൃ സംതൃപ്തിയും ചില പ്രമുഖ കമ്പനികളുമായുള്ള പങ്കാളിത്തവും ഇന്ത്യൻ വിപണി പിടിച്ചടക്കാൻ ഡെല്ലിനെ സഹായിച്ചു. ഒപ്റ്റിപ്ലെക്‌സ് ബ്രാൻഡിന് കീഴിൽ ഡെൽ അവതരിപ്പിച്ച ലാറ്റിറ്റിയൂഡ് നോട്ട്ബുക്കുകൾ വേറിട്ട കംപ്യൂട്ടിങ്ങ് അനുഭവമാണ് നൽകുന്നത്.

ഉത്പന്നങ്ങളിൽ ആത്യാധുനിക സാങ്കേതിക വിദ്യയും മികച്ച ഗുണമേന്മയും മികച്ച പെർഫൊർമൻസും ഉറപ്പ് വരുത്താൻ ഡെൽ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ക്ലയന്റ് സൊല്യൂഷൻസ് ബിസിനസ് ജനറൽ മാനേജർ ഇന്ദ്രജിത്ത് ബെൽഗുണ്ടി പറഞ്ഞു.

TAGS: Dell India |