ഡെൽ ഇന്ത്യ പാർട്ണർ ഉച്ചകോടി സമാപിച്ചു

Posted on: June 4, 2015

Dell-India-June-2015-big

കൊച്ചി : ഡെൽ സംഘടിപ്പിച്ച പാർട്ണർ ഉച്ചകോടി പ്രാഗിൽ സമാപിച്ചു. ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും 100-ലേറെ ചാനൽ പങ്കാളികൾ പങ്കെടുത്തു. വാണിജ്യ പങ്കാളിത്തം എന്നതായിരുന്നു ഉച്ചകോടിയുടെ വിഷയം. വിതരണ രംഗത്തെ വെല്ലുവിളികളും പ്രശ്‌നങ്ങളും, ഫീഡ്ബാക്ക്, നവീന ആശയങ്ങൾ, വിപണനം മെച്ചപ്പെടുത്തൽ എന്നിവയെല്ലാം ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെട്ടു. വാണിജ്യമേഖലയിലേക്ക് ഡെൽ പ്രവേശിച്ചതോടെ ചാനൽ പങ്കാളികളുമായുള്ള ബന്ധം ഊട്ടിഉറപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഉച്ചകോടി.

നാലുദിവസത്തെ ഉച്ചകോടിയിൽ വിവിധ സമ്മേളനങ്ങളിൽ ഡെൽ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അലോക് ഒഹ്‌രി, ചാനൽസ് ഡയറക്ടർ അനിൽ സേഥി, എന്റർപ്രൈസ് സൊലൂഷൻസ് ഡയറക്ടർ മനീഷ് ഗുപ്ത, ഡെൽ സോഫ്റ്റ്‌വേർ ഡയറക്ടർ മുരളി മോഹൻ, കൊമേഷ്യൽ മാർക്കറ്റിംഗ് തലവൻ ആർ.സുദർശൻ എന്നിവർ പങ്കെടുത്തു. വ്യവസായ മൂല്യങ്ങളെപ്പറ്റി ഏൺസ്റ്റ് ആൻഡ് യംഗിലെ സാങ്കേതിക വ്യവസായ വക്താവ് മിലൻ ഷേത്ത് ക്ലാസ് നയിച്ചു. മന്ദിരാ ബേദി മുഖ്യാതിഥിയായിരുന്നു.

ഡെൽ കൊമേർഷ്യൽ ബിസിനസ് രംഗത്ത് മികച്ച സംഭാവന നൽകിയ പ്രമുഖ ചാനൽ പാർട്ണർമാരേയും വിതരണക്കാരേയും ഉച്ചകോടി ആദരിച്ചു. ഡെൽ എക്‌സലൻസ് അവാർഡ് നേടിയവരിൽ ഇന്ത്യയിലെ പ്രമുഖ ഐടി സ്ഥാപനമായ ഐറിസ് കംപ്യൂട്ടേഴ്‌സും ഉൾപ്പെടുന്നു. ചാനൽ പങ്കാളികളിൽ നിന്നുള്ള വരുമാനം ഡെല്ലിന്റെ മൊത്തം വരുമാനത്തിന്റെ 40 ശതമാനം വരും. ഇന്ത്യയിൽ മൂവായിരം രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ണർമാരും 800 വിതരണക്കാരുമാണ് ഡെല്ലിനുള്ളത്.