ഐഡിയ 2015 : സാംസംഗിന് എട്ട് അവാർഡുകൾ

Posted on: September 10, 2015

Samsung-Logo-big

കൊച്ചി : കൊറിയയിലെ സോളിൽ നടന്ന ഇന്റർനാഷണൽ ഡിസൈൻ എക്‌സെലെൻസ് അവാർഡ് (ഐഡിയ 2015)-ൽ സാംസംഗിന് എട്ട് അവാർഡുകൾ ലഭിച്ചു. ഒരു സ്വർണ്ണം, മൂന്ന് വെള്ളി, നാല് വെങ്കല അവാർഡുകൾ നേടിയ സാംസംഗാണ് ഐഡിയ 2015-ൽ ഏറ്റവും അധികം അവാർഡുകൾ കരസ്ഥമാക്കിയത്.

സാംസംഗിന്റെ എൻഎക്‌സ് മിനി ക്യാമറയുടെ ഡിസൈനിനാണ് സ്വർണ്ണം ലഭിച്ചത്. വാട്ടർവാൾ ഡിഷ്‌വാഷർ, എൽഇഡി ഫഌപ് വാലറ്റ്, ഡിജിറ്റൽ അപ്ലയൻസ് ഡിസൈൻ ഫിലോസഫി ഫ്രെയിം വർക്ക് എന്നിവയുടെ ഡിസൈനിന് സിൽവർ അവാർഡും, ഗിയർ വി ആർ, വയർലെസ് ഓഡിയോ-360 പോർട്ടബ്ൾ, പേഴ്‌സണൽ കൂളർ, ഹോട്ട് ബ്ലാസ്റ്റ് മൈക്രോവേവ് അവൻ എന്നിവയുടെ ഡിസൈനിന് ബ്രോൺസ് അവാർഡും സാംസംഗ് കരസ്ഥമാക്കി.

ഇതുകൂടാതെ സാംസംഗിന്റെ മുപ്പത്തിയൊന്ന് ഉത്പന്നങ്ങളുടെ ഡിസൈനുകൾ ഐഡിയയുടെ അവാർഡിനുള്ള ഫൈനൽ ലിസ്റ്റിൽ ഇടം നേടിയിരുന്നു.