രാജ്പുര തെർമൽ പവർ പ്ലാന്റ് തുറന്നു

Posted on: December 11, 2013

L&T

എൽ ആൻഡ് ടിയുടെ 1400 മെഗാവാട്ട് ശേഷിയുള്ള രാജ്പുര തെർമൽ പവർ പ്ലാന്റ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ ഉദ്ഘാടനം ചെയ്തു. പഞ്ചാബിലെ നലാഷ് ഗ്രാമത്തിനടുത്താണ് പ്ലാന്റ് നിർമ്മിച്ചിട്ടുള്ളത്. എൽ ആൻഡ് ടിയുടെ ആദ്യത്തെ കോൾ ഫയർഡ് സംരംഭമാണിത്.

ഇവിടെ ഉത്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും പഞ്ചാബിനായിരിക്കും നൽകുക. സമയത്ത്് പദ്ധതി പൂർത്തീകരിക്കാനായതിൽ അഭിമാനിക്കുന്നതായും എൽ ആൻഡ് ടി ഡയറക്ടർ ഷൈലേന്ദ്ര റോയ് പറഞ്ഞു.