വിവേക് കൃഷ്ണ ഗോവിന്ദ് ജി20 യുവജന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

Posted on: September 4, 2015

Vivek-K-Govind-Yi-chairman-

കൊച്ചി : കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ യംഗ് ഇന്ത്യൻസ് (വൈഐ) ചെയർമാൻ വിവേക് കൃഷ്ണ ഗോവിന്ദ്, സെപ്റ്റംംബർ 6 മുതൽ 10 വരെ തുർക്കിയിലെ ഇസ്താംബുളിൽ നടക്കുന്ന ജി20 യുവജന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായി നാമനിർദേശം ചെയ്യപ്പെട്ടു. രാഷ്ട്ര നേതാക്കളുടെയും മന്ത്രിമാരുടെയും ജി20 ആഗോള ഉച്ചകോടിയുടെ ഒരു ഭാഗമായാണ് യുവജന ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്.

യുവ പ്രഫഷണലുകളും സംരംഭകരും മാനേജ്‌മെന്റ് വിദ്യാർത്ഥികളും ആയ 500 ലേറെ അംഗങ്ങൾ വൈഐ കേരളയിലുണ്ട്. വർമ്മ & വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്‌സിന്റെ ഒരു പാർട്ണറായ വിവേക് കൃഷ്ണ ഗോവിന്ദ് കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു.