ആർ ബി ഐ ടവറിൽ അഗ്നിബാധ

Posted on: September 4, 2015

RBI-Mumbai-Fire-big

മുംബൈ : റിസർവ് ബാങ്ക് ആസ്ഥാനത്തോട് ചേർന്നുള്ള അനക്‌സിൽ അഗ്നിബാധ. ഇന്നു രാവിലെ 8.45 ന് ആണ് തീപടർന്നത്. എട്ട് ഫയർ എൻജിനുകൾ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ആർ ബി ഐ ടവറിൽ നിന്നും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.