ദോഹ ബാങ്ക് സിഇഒ ഡോ. സീതാരാമന് ഡോക്ടറേറ്റ്

Posted on: September 3, 2015

Doha-Bank-ceo-doctorate-Big

ദുബായ് : ദോഹ ബാങ്ക് ചെയർമാനും സിഇഒയുമായ ഡോ. ആർ. സീതാരാമന് ഗ്രീൻ ബാങ്കിംഗ് & സസ്‌റ്റെയ്‌നബിലിറ്റി എന്ന വിഷയത്തിൽ ഡോക്ടറേറ്റ്. ശ്രീ ശ്രീ യൂണിവേഴ്‌സിറ്റിയാണ് പി എച്ച് ഡി ബിരുദം നൽകിയത്. ഒറീസയിലെ കട്ടക്കിൽ യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് ചാൻസ്‌ലർ ഡോ. നന്ദ് ലാൽ ഡോക്ടറേറ്റ് സമ്മാനിച്ചു. ഒറീസ മുഖ്യമന്ത്രി നവീൻ പട്‌നായിക്, ശ്രീ ശ്രീ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഗ്രീൻ ബാങ്കിംഗ് രംഗത്ത് ദോഹ ബാങ്ക് നടത്തുന്ന പ്രവർത്തനങ്ങൾ ഡോ. സീതാരാമൻ ചടങ്ങിൽ വിശദീകരിച്ചു. പേപ്പർലെസ് ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, എസ്എംഎസ് ബാങ്കിംഗ്, ഫോൺ ബാങ്കിംഗ്, എടിഎം ബാങ്കിംഗ് തുടങ്ങിയ രീതികൾ ദോഹ ബാങ്ക് നടപ്പിൽ വരുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു. ഗ്രീൻ ക്രെഡിറ്റ് കാർഡ്, ഗ്രീൻ അക്കൗണ്ട് എന്നിവ ദോഹ ബാങ്കിലുണ്ട്. പരിസ്ഥിതി സുരക്ഷയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്കായി ഗ്രീൻ ബാങ്കിംഗ് വെബ്‌സൈറ്റും ആരംഭിച്ചു.

ഡോ. സീതാരാമന് യൂറോപ്യൻ യൂണിവേഴ്‌സിറ്റി, വാഷിംഗ്ടൺ കോളജ് തുടങ്ങിയ സർവകലാശാലകളിൽ നിന്നും ഒന്നിലധികം ഡോക്ടറേറ്റുകൾ നേടിയിട്ടുണ്ട്.