പി.വി. സിന്ധു ശ്രീ ശ്രീ ആയുർവേദ ബ്രാൻഡ് അംബാസഡർ

Posted on: October 15, 2016

sri-sri-ayurveda-ojasvita-b

ന്യൂഡൽഹി : റിയോ ഒളിമ്പിക്‌സിലെ ബാഡ്മിന്റൺ വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധുവിനെ ശ്രീ ശ്രീ രവിശങ്കറിന്റെ ശ്രീ ശ്രീ ആയുർവേദയുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ശ്രീ ശ്രീ ആയുർവേദയുടെ എനർജി ഡ്രിങ്കായ ഓജസ് വിറ്റയ്ക്കു വേണ്ടിയാണ് പി.വി.സിന്ധുവുമായി രണ്ട് വർഷത്തെ കരാറിലേർപ്പെട്ടിട്ടുള്ളത്.

രണ്ട് വർഷത്തേക്ക് 1.5 – 2 കോടി രൂപ സിന്ധുവിന് നൽകേണ്ടി വരുമെന്നാണ് വിപണി വിദഗ്ധരുടെ നിഗമനം. സിന്ധുവിന്റെ ചിത്രം ഉൾപ്പെടുന്ന ഓജസ് വിറ്റയുടെ പരസ്യങ്ങൾ പുറത്തുവന്നുകഴിഞ്ഞു.