ബംഗലുരു – മൈസൂർ സർവീസുമായി എയർഇന്ത്യ

Posted on: September 1, 2015

Air-India-ATR-aircraft-Big

മുംബൈ : എയർഇന്ത്യ സെപ്റ്റംബർ മൂന്നു മുതൽ ബംഗലുരു – മൈസൂർ സർവീസ് ആരംഭിക്കുന്നു. എടിആർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ആഴ്ചയിൽ ആറ് ദിവസം സർവീസ് ഉണ്ടായിരിക്കും.

രാവിലെ 6 ന് ബംഗലുരുവിൽ നിന്നും പുറപ്പെടുന്ന (9 I 513) ഫ്‌ളൈറ്റ് 6.40 ന് മൈസൂറിൽ എത്തും. മൈസൂറിൽ നിന്ന് തിരിച്ച് രാവിലെ ഏഴിന് പുറപ്പെടുന്ന ഫ്‌ളൈറ്റ് ((9 I 514) 7.40 ന് ബംഗലുരുവിൽ എത്തിച്ചേരും.