ഇന്ത്യയിലേക്കു കൂടുതൽ ഫ്‌ളൈറ്റുകളുമായി ഇത്തിഹാദ്

Posted on: December 9, 2013

Ethihad

ഇത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്നു ഇന്ത്യയിലെ വിവിധ ഡെസ്റ്റിനേഷനുകളിലേക്കുള്ള ഫ്‌ളൈറ്റുകൾ വർധിപ്പിക്കും. അടുത്ത പത്തുമാസത്തിനുളളിൽ 42 ഫ്‌ളൈറ്റുകൾ ആരംഭിക്കാനാണ് ഇത്തിഹാദിന്റെ നീക്കം.

ന്യൂഡൽഹി, മുംബൈ, കൊച്ചി, ബാംഗലുരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള 14 പ്രതിവാര ഫ്‌ളൈറ്റുകൾ വീതമുണ്ടാകും. 2014 ജൂൺമാസത്തോടെ അബുദാബി-കൊച്ചി സെക്ടറിൽ 174 സീറ്റുകളുള്ള എയർബസ് എ-321 വിമാനങ്ങൾ ഏർപ്പെടുത്തും.

TAGS: Ethihad Airways |