ടിയാൻജിൻ സ്‌ഫോടനത്തിൽ ടാറ്റായുടെ 5,000 ലേറെ വാഹനങ്ങൾ നഷ്ടപ്പെട്ടു

Posted on: August 21, 2015

Jaguar-Land-Rover-products-

മുംബൈ : ചൈനയിലെ ടിയാൻജിൻ തുറമുഖത്തുണ്ടായ സ്‌ഫോടനത്തിൽ ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വർ ലാൻഡ് റോവറിന്റെ 5,000 ലേറെ വാഹനങ്ങൾ തകർന്നതായി പ്രാഥമിക വിലയിരുത്തൽ.

ജാഗ്വർ ലാൻഡ് റോവർ ചൈനീസ് വിപണിയിലേക്ക് കയറ്റി അയച്ച 5,800 വാഹനങ്ങൾ ടിയാൻജിൻ ടെർമിനലിന്റെ വിവിധ ഭാഗങ്ങൡ സൂക്ഷിച്ചിരുന്നു. സ്‌ഫോടനത്തെ തുടർന്ന് ടെർമിൽ അടച്ചതിനാൽ നഷ്ടം പൂർണമായി വിലയിരുത്താനായിട്ടില്ല.