കമാൻഡർമാരുടെ പണിമുടക്ക് എയർഇന്ത്യ വിമാനങ്ങൾ വൈകുന്നു

Posted on: August 21, 2015

Air-india-Planes-@-IGI-Airp

മുംബൈ : ഒരു വിഭാഗം കമാൻഡർമാർ (സീനിയർ പൈലറ്റ്) ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് നിരവധി എയർ ഇന്ത്യ വിമാനങ്ങൾ വൈകി. യൂണിയൻ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് കമാൻഡർമാരുടെ മിന്നൽ സമരം. 1300 എയർ ഇന്ത്യ പൈലറ്റുമാരിൽ 650 ഓളം കമാൻഡർമാരാണുള്ളത്.

ജൂലൈയിൽ എയർ ഇന്ത്യ വിമാനങ്ങൾ വൈകിയത് 43,818 യാത്രക്കാരെയും കാൻസലേഷൻ 7,224 പേരെയും ബാധിച്ചു. കൂടാതെ 505 പേർക്ക് എയർ ഇന്ത്യ ബോർഡിംഗ് നിഷേധിച്ചു.