അതിസമ്പന്നരായ ചെറുപ്പക്കാരുടെ ലിസ്റ്റിൽ സുക്കർബെർഗ് ഒന്നാമത്

Posted on: August 20, 2015

Mark-Zuckerberg-big

ന്യൂയോർക്ക് : ആഗോളതലത്തിൽ 35 വയസിൽ താഴെയുള്ള അതിസമ്പന്നരായ ചെറുപ്പക്കാരുടെ വെൽത്ത് എക്‌സ് റിപ്പോർട്ടിൽ ഫേസ് ബുക്ക് സഹ സ്ഥാപകൻ മാർക്ക്സുക്കർബെർഗ് ഒന്നാം സ്ഥാനത്ത്. സുക്കർബെർഗിന് 41.6 ബില്യൺ ഡോളറിന്റെ (2,70400 കോടി രൂപ) ആസ്തിയാണുള്ളത്. ഫേസ്ബുക്ക് സഹസ്ഥാപകരായ ഡസ്റ്റിൻ മോസ്‌കോവിറ്റ്‌സ് (9.3 ബില്യൺ ഡോളർ), എഡ്വാർഡോ സാവേറിൻ (5.3 ബില്യൺ ഡോളർ) എന്നിവരാണ് യഥാക്രമം രണ്ടും നാലും സ്ഥാനങ്ങളിലുള്ളത്.

ചൈനയിലെ റിയൽഎസ്റ്റേറ്റ് ഡെവലപ്പറായ കൺട്രി ഗാർഡൻ ഹോൾഡിംഗ്‌സ് വൈസ് ചെയർമാൻ ഹൂയാൻ യാംഗ് ആണ് ഏറ്റവും സമ്പന്നയായ രണ്ടാമത്തെയാൾ. ആസ്തി 5.9 ബില്യൺ ഡോളർ. അതിസമ്പന്നരായ 20 ചെറുപ്പക്കാരുടെ ലിസ്റ്റിൽ യാംഗ് ഉൾപ്പടെ ആറ് പേർ വനിതകളാണ്. 20 ൽ 11 പേരും അമേരിക്കയിൽ നിന്നുള്ളവരാണ്. ചൈനയിൽ നിന്നും സ്വിറ്റ്‌സർലൻഡിൽ നിന്നും മൂന്ന് പേർ വീതം ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.