മുകേഷ് അംബാനിയും അസിം പ്രേംജിയും ദിലീപ് സാംഗ്‌വിയും വെൽത്ത് – എക്‌സ് ലിസ്റ്റിൽ

Posted on: January 28, 2016

Mukesh-Ambani-Big-a

ന്യൂഡൽഹി : ലോകത്തിലെ 50 അതിസമ്പന്നരുടെ വെൽത്ത് – എക്‌സ് ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് മുകേഷ് അംബാനിയും അസിം പ്രേംജിയും ദിലീപ് സാംഗ്‌വിയും ഇടം പിടിച്ചു. ബിൽ ഗേറ്റ്‌സാണ് ലിസ്റ്റിൽ ഒന്നാമത്. ആസ്തി 87.4 ബില്യൺ ഡോളർ. സ്പാനീഷ് ബിസിനസുകാരനായ അമാനഷ്യോ ഓർട്ടിഗ ഗവോനയും വാറൻ ബഫറ്റുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

ലിസ്റ്റിൽ 27 ാമതുള്ള മുകേഷ് അംബാനിയുടെ ആസ്തി 24.8 ബില്യൺ ഡോളറാണ്. അസിം പ്രേംജി (16.5 ബില്യൺ ഡോളർ) യും ദിലീപ് സാംഗ്‌വി ( 16.4 ബില്യൺ ഡോളർ)യും യഥാക്രമം 43 ഉം 44 ഉം സ്ഥാനത്താണുള്ളത്. വെൽത്ത് എക്‌സ് ലിസ്റ്റിലെ 50 പേരുടെയും മൊത്തം ആസ്തി 1.45 ട്രില്യൺ ഡോളറാണ്. അതായത് ഓസ്‌ട്രേലിയയുടെ ജിഡിപിക്കു തുല്യമാണ്.