അശ്വനി ലോഹാനി എയർഇന്ത്യ സിഎംഡി

Posted on: August 20, 2015

Air-India-Ashwani-Lohani-Bi

ന്യൂഡൽഹി : എയർഇന്ത്യയുടെ ചെയർമാനും മാനേജിംഗ്ഡയറക്ടറുമായി അശ്വനി ലോഹാനിയെ കേന്ദ്രസർക്കാർ നിയമിച്ചു. രോഹിത് നന്ദൻ വിരമിക്കുന്നതോടെ ലോഹാനി അടുത്തമാസം ചുമതലയേൽക്കും. മൂന്ന് വർഷത്തേക്കാണ് നിയമനം.

മെക്കാനിക്കൽ എൻജിനീയറായ അശ്വനി ലോഹാനി 1980 ബാച്ച് ഇന്ത്യൻ റെയിൽവേ സർവീസ് ഉദ്യോഗസ്ഥനാണ്. നിലവിൽ മധ്യപ്രദേശ് ടൂറിസം ഡെവലപ്പ്‌മെന്റ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറാണ്.