ഇൻഡിഗോ 250 എ320 വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടു

Posted on: August 17, 2015

Indigo---B

ന്യൂഡൽഹി : എയർബസിൽ നിന്നും 250 എ 320 നിയോ (ന്യു എൻജിൻ ഓപ്ഷൻ) വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ കരാർ ഒപ്പുവച്ചു. 26.5 ബില്യൺ ഡോളറാണ് വിമാനങ്ങളുടെ ലിസ്റ്റഡ് പ്രൈസ്. വികസനത്തിനായി ഇനീഷ്യൽ പബ്ലിക് ഓഫർ നടത്താൻ ഒരുങ്ങുകയാണ് ഇൻഡിഗോ.

2005 ൽ 100 ഉം 2011 ൽ 180 ഉം എ 320 നിയോ വിമാനങ്ങൾക്കാണ് ഇൻഡിഗോ ഓർഡർ നൽകിയത്. 2015 ലെ 250 ഉം കൂടിയാകുമ്പോൾ ഇൻഡിഗോ ഓർഡർ 530 ആകും. 2018 മുതൽ വിമാനങ്ങളുടെ ഡെലവറി തുടങ്ങും.