മോദിയുടെ സന്ദർശനം : വലിയ പ്രതീക്ഷയെന്ന് ഡോ ആസാദ് മൂപ്പൻ

Posted on: August 14, 2015

Dr.Azad-Moopen-Aug-Big

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം ഇന്ത്യ-യു എ ഇ ബന്ധത്തിൽ പുതിയ തുടക്കമാകുമെന്ന് ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറും മധേഷ്യയിലെ വ്യവസായ പ്രമുഖനുമായ ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു.

പ്രവാസികളെ സംബന്ധിച്ചിടത്തോളം തികച്ചും സന്തോഷകരവും പ്രതീക്ഷയേകുന്നതുമാണ്. ആരോഗ്യമേഖലയിലെ ചില പ്രശ്‌നങ്ങൾക്കു ശാശ്വതമായ പരിഹാരമുണ്ടാകണമെന്നും ഞാൻ ആഗ്രഹിക്കുന്നു. നീണ്ട പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന ആളുകൾക്ക് സംരക്ഷണം നൽകാൻ പര്യാപ്തമായ ഒരു ആരോഗ്യ പരിരക്ഷ പദ്ധതി കേന്ദ്ര സർക്കാർ മുൻകൈയെടുത്തു നടപ്പിലാക്കേണ്ടതുണ്ട്. ദീർഘവും പണചെലവേറിയതുമായ ചികിത്സകൾ ആവശ്യമായി വരുന്ന പ്രവാസികൾക്ക് പ്രവാസി ഇൻഷുറൻസ് പദ്ധതി ഒരു ആശ്വാസമാകും.

യു എ ഇയുടെ മൊത്തം ജനസംഖ്യയിൽ 12 ശതമാനം മാത്രമാണ് തദ്ദേശവാസികൾ. ബാക്കി വരുന്ന 88 ശതമാനത്തിൽ പകുതിയും ഇന്ത്യക്കാരാണെന്നു വരുമ്പോൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു പ്രധാന്യമേറെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടു.