ഫ്‌ളൈഈസി ഈ വർഷം അവസാനത്തോടെ സർവീസ് തുടങ്ങും

Posted on: August 9, 2015

FLYeasy-flight-Big

ന്യൂഡൽഹി : ബംഗലുരു ആസ്ഥാനമായുള്ള റീജണൽ എയർലൈൻ – ഫ്‌ളൈഈസി നാല് മാസത്തിനുള്ളിൽ സർവീസ് തുടങ്ങും. ഫ്‌ളൈഈസിയുടെ ഓപറേഷൻ, സേഫ്ടി രേഖകൾ ഡിജിസിഎ പരിശോധിച്ചുവരികയാണ്.

110 സീറ്റുകളുള്ള എംബറർ ഇ190 എയർക്രാഫ്റ്റ് ആണ് ഫ്‌ളൈഈസി സർവീസിന് ഒരുക്കുന്നത്. ഹൈദരബാദ് ആസ്ഥാനമായുള്ള ട്രൂജെറ്റിന് പുറമെ റീജണൽ സർവീസ് ആരംഭിക്കുന്ന രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഫ്‌ളൈഈസി.