മൈക്രോസോഫ്റ്റ് ഊബറിൽ 100 മില്യൺ ഡോളർ നിക്ഷേപിക്കും

Posted on: August 2, 2015

Uber-taxi-Big

ന്യൂഡൽഹി : മൈക്രോസോഫ്റ്റ് ഊബർ ടെക്‌നോളജീസിൽ 100 മില്യൺ ഡോളർ (640 കോടി രൂപ) നിക്ഷേപിക്കും. റേഡിയോ ടാക്‌സി സർവീസായ ഊബറിന് 50 ബില്യൺ ഡോളറാണ് മൂല്യം കണക്കാക്കിയിട്ടുള്ളത്.

സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള കമ്പനി ആഗോളതലത്തിൽ എല്ലാ നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിഇഒ ട്രാവിസ് കലാനിക് പറഞ്ഞു. 2009 ൽ ആരംഭിച്ച ഊബറിന് ഇന്ത്യ ഉൾപ്പടെ 57 രാജ്യങ്ങളിലെ 300 ലേറെ നഗരങ്ങളിൽ സാന്നിധ്യമുണ്ട്.