അപ്പോളോ ഹോസ്പിറ്റൽസ് മൂന്ന് പുതിയ ആശുപത്രികൾ തുറക്കും

Posted on: August 2, 2015

ApolloBangalore-Big

ചെന്നൈ : അപ്പോളോ ഹോസ്പിറ്റൽസ് ഈ വർഷം മൂന്ന് പുതിയ ആശുപത്രികൾ തുറക്കും. മുംബൈ, ബംഗലുരു, വിശാഖപട്ടണം എന്നിവിടങ്ങളിൽ തുറക്കുന്ന ആശുപത്രികളിലെല്ലാം കൂടി 1000 കിടക്കകളുണ്ടാകും. നിലവിൽ 9,000 കിടക്കകളുടെ സൗകര്യമാണ് അപ്പോളോ ആശുപത്രകളിലെല്ലാം കൂടിയുള്ളത്.

നവി മുംബൈയിൽ ആരംഭിക്കുന്ന മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ 500 കിടക്കകളുണ്ടാകും. 57 സ്‌പെഷ്യാലിറ്റികളിലായി 200 ൽപ്പരം സ്‌പെഷ്യലിസ്റ്റുകളും ഇവിടെയുണ്ടാകും.14 ഓപറേഷൻ തീയേറ്ററുകളും മുംബൈ-പൂനെ എക്‌സ്പ്രസ് വേയോടു ചേർന്നുള്ള ആശുപത്രിയിൽ ഒരുക്കുന്നുണ്ടെന്ന് അപ്പോളോ വൈസ് ചെയർമാൻ പ്രീത റെഡി പറഞ്ഞു.