വിൻഡോസ് 10 ഇൻസ്റ്റാൾ ചെയ്തത് 14 ദശലക്ഷം പേർ

Posted on: August 1, 2015

Windows-10-big

മുംബൈ : വിൻഡോസ് 10 ഒരു ദിവസത്തിനുള്ളിൽ ഇൻസ്റ്റാൾ ചെയ്തത് 14 ദശലക്ഷം പേർ. പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തിന് ലഭിച്ച വരവേൽപ്പ് വിസ്മയകരമാണെന്ന് മൈക്രോസോഫ്റ്റ് പ്രതികരിച്ചു.

ഒരു ബില്യൺ (100 കോടി) ഡിവൈസുകളിൽ വിൻഡോസ് 10 എത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കംപ്യൂട്ടറുകൾക്കു പുറമെ മൊബൈൽ ഫോണുകളിലും ടാബ്‌ലറ്റുകളിലും വിൻഡോസ് 10 വൻതോതിൽ ഉപയോഗിക്കപ്പെടുമെന്നാണ് മൈക്രോസോഫ്റ്റിന്റെ വിലയിരുത്തൽ.

TAGS: Microsoft | Windows 10 |