ഐഡിഎഫ്‌സിക്ക് ബാങ്കിംഗ് ലൈസൻസ്

Posted on: July 24, 2015

IDFC-Ltd-Logo-Big

ന്യൂഡൽഹി : മുംബൈ ആസ്ഥാനമായുള്ള ഐഡിഎഫ്‌സി ലിമിറ്റഡിന്, റിസർവ് ബാങ്ക് ബാങ്കിംഗ് ലൈസൻസ് അനുവദിച്ചു. ഒരു ദശാബ്ദത്തിന് ശേഷം അനുവദിക്കുന്ന രണ്ടാമത്തെ ബാങ്കിംഗ് ലൈസൻസ് ആണിത്.

കഴിഞ്ഞ മാസം മൈക്രോ ഫിനാൻസ് കമ്പനിയായ ബന്ധൻ ഫിനാൻഷ്യൽസിന് ബാങ്കിംഗ് ലൈസൻസ് അനുവദിച്ചിരുന്നു. ബന്ധൻ ബാങ്ക് ഓഗസ്റ്റ് 23 ന് പ്രവർത്തനമാരംഭിക്കും. 2004 ൽ യെസ് ബാങ്കിനാണ് അവസാനം ലൈസൻസ് നൽകിയത്.