2020 ലെ വേൾഡ് എക്‌സ്‌പോ ദുബായിൽ

Posted on: November 27, 2013

Dubai-World-Expo-b

2020 ലെ വേൾഡ് എക്‌സ്‌പോയ്ക്കു ദുബായ് വേദിയാകും. ആറുമാസം ദീർഘിക്കുന്ന വേൾഡ് എക്‌സ്‌പോ മൂന്നു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വേൾഡ് എക്‌സ്‌പോയ്ക്കു മുന്നോടിയായി 6.9 ബില്യൺ ഡോളറിന്റെ അടിസ്ഥാനസൗകര്യ വികസനമാണ് ദുബായിൽ നടത്തപ്പെടുക. ഒളിമ്പിക്‌സും ഫിഫ വേൾഡ്കപ്പും കഴിഞ്ഞാൽ ഏറ്റവും വലിയ ആഗോള മേളയാണ് വേൾഡ് എക്‌സ്‌പോ.