ദുബായ് നിക്ഷേപ സൗഹൃദ വിപണിയെന്ന് ഡാന്യൂബ് ഗ്രൂപ്പ്

Posted on: January 3, 2019

കൊച്ചി : ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ സൗഹൃദ വിപണി ദുബായ് ആണെന്ന് ഡാന്യൂബ് ഗ്രൂപ്പിന്റെ പഠനം. ദുബായിൽ 10 വർഷത്തെ പ്രവർത്തന പാരമ്പര്യവുമുള്ള മുൻനിര പാർപ്പിട നിർമ്മാതാക്കളാണ് ഡാന്യൂബ് ഗ്രൂപ്പ്.

 

വിപണിയിലെ ഉയർച്ചതാഴ്ചകൾ നിക്ഷേപകനെ ആശങ്കയിലാഴ്ത്തുമ്പോഴും ദുബായ് ഏവർക്കും പ്രിയങ്കരമാണ്. നിക്ഷേപത്തിൽ നിന്നുള്ള ആദായമാണ് ഏറ്റവും വലുത്. 8 മുതൽ 10 ശതമാനം വരെ വരുമിത്. സമാനതകൾ ഇല്ലാത്ത നേട്ടമാണ് ഓരോ നിക്ഷേപകനും ദുബായിൽ ലഭ്യമാക്കുന്നത്.

കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഇടയിലുള്ള തന്ത്രപ്രധാനമായ കേന്ദ്രം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും മറ്റ് ആനുകൂല്യങ്ങളും എന്നിവയെല്ലാം ദുബായിയെ ഒരു നിക്ഷേപ ഹബ് ആക്കി മാറ്റുന്നു.

മധ്യപൂർവദേശത്തെ ന്യുയോർക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുബായിലെ പാർപ്പിടങ്ങളുടെ വില താരതമ്യേന കുറവാണ്. അത്യാഡംബര ജീവിത സൗകര്യങ്ങളും ബിസിനസ് സൗകര്യങ്ങളും ഉള്ള ദുബായിലെ പാർപ്പിട വില മുംബൈയേയും ഡൽഹിയേയും അപേക്ഷിച്ച് വളരെ കുറവാണ്.

ഡൽഹി ഗുർഗാവിൽ ഒരു ചതുരശ്ര അടിയുടെ വില 54000 രൂപയും കൊണാട്ട് പ്ലേസിൽ 64000 രൂപയും ഗ്രേറ്റർ കൈലാഷിൽ 72000 രൂപയുമാണ്. മുംബൈ അന്ധേരിയിൽ 35000 രൂപയും ബാന്ദ്രയിൽ 58000 രൂപയും വർളിയിൽ ഒരു ചതുരശ്ര അടിക്ക് 77000 രൂപയുമാണ് വില. അതേ സമയം ദുബായിലെ വില ഇതിന്റെ പകുതി മാത്രമാണന്ന് ഡാന്യൂബ് ഗ്രൂപ്പ് പറയുന്നു.

ഭൂമിശാസ്ത്രപരമായ അതിർത്തികളിലൊതുങ്ങുന്നതല്ല നിക്ഷേപമെന്ന് ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്‌വാൻ സജൻ പറഞ്ഞു. വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ്ഘടനയാണ് നിക്ഷേപകരുടെ ലക്ഷ്യം. മികച്ച റിട്ടേൺസ് ആണ് അവർ പ്രതീക്ഷിക്കുന്നതെന്നും റിസ്‌വാൻ സജൻ പറഞ്ഞു.

ബിസിനസിന്റെ ആഗോള ഹബും. ഡാന്യൂബ് ഗ്രൂപ്പിന്റെ ആകർഷകമായ ഒരു ശതമാനം പ്രതിമാസ തവണ വ്യവസ്ഥ കൂടുതൽ ജനകീയമാണെന്നും അതുകൊണ്ട് തന്നെ മറ്റ് പാർപ്പിട നിർമ്മാതാക്കൾ അത് സ്വീകരിച്ചിട്ടുണ്ടെന്നും റിസ്‌വാൻ പറഞ്ഞു.