ദുബായിൽ 2020 ൽ ഒരു ലക്ഷം ഹോട്ടൽ മുറികൾ

Posted on: June 28, 2015

Dubai-Hotel-Rooms

ദുബായ് : വേൾഡ് എക്‌സ്‌പോയോടനുബന്ധിച്ച് 2020 ൽ ദുബായിൽ ഒരു ലക്ഷത്തിലധികം ഹോട്ടൽ മുറികളുണ്ടാകുമെന്ന് വിലയിരുത്തൽ. 2015-2020 മധ്യേ 35,000 ൽപ്പരം പുതിയ ഹോട്ടൽമുറികളുണ്ടാകും.

നിലവിൽ 65,000 ഹോട്ടൽ മുറികളാണുള്ളത്. 2017 ൽ മാത്രം 30 ൽപ്പരം ഹോട്ടലുകളാണ് തുറക്കുന്നത്. ഗൾഫിലെമ്പാടുമായി 528 ഹോട്ടലുകൾ നിർമാണത്തിന്റെ വിവിധഘട്ടങ്ങളിലാണ്.