ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി ഒന്നു മുതൽ

Posted on: December 8, 2014

Dubai-Shopping-Festivel-201

മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി ഒന്നിന് ആരംഭിക്കും. ഷോപ്പിംഗ് ഫെസ്റ്റിവലിന് എത്തുന്ന സഞ്ചാരികളെ വരവേൽക്കാൻ ഗ്ലോബൽ വില്ലേജ് ഒരുങ്ങിക്കഴിഞ്ഞു. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലീഷ്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് ഡിഎസ്എഫ് അരങ്ങേറുന്നത്.

എഴുപതിലേറെ മാളുകളും 6,000 ൽപ്പരം റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളും ഷോപ്പിംഗ് ഫെസ്റ്റിവലുമായി സഹകരിക്കുന്നുണ്ട്. 75 ശതമാനം വരെ വിലക്കുറവിൽ ഉത്പന്നങ്ങൾ ഫെസ്റ്റിവൽ കാലത്ത് ലഭ്യമാകും. ഡിഎസ്എഫിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി എമിറേറ്റ്‌സ് ഉൾപ്പടെയുള്ള വിമാനക്കമ്പനികൾ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ദിവസവും നടത്തുന്ന മെഗാ നറുക്കെടുപ്പിൽ ആഡംബര കാറുകൾ, സ്വർണാഭരണങ്ങൾ തുടങ്ങിയ നിരവധി സമ്മാനങ്ങളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാർ ഡിഎസ്എഫിൽ പരിപാടികൾ അവതരിപ്പിക്കും. ഡിഎസ്എഫ് ഫെബ്രുവരി രണ്ടിന് സമാപിക്കും.