ഒല ചാർട്ടേഡ് ബസ് സർവീസിലേക്ക്

Posted on: July 21, 2015

OLA-cabs-Big

മുംബൈ : മൊബൈൽ ടാക്‌സി ആപ്പായ ഒല നഗരങ്ങളിൽ ചാർട്ടേഡ് ബസ് സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ബംഗലുരു ആസ്ഥാനമായുള്ള കമ്പനി രണ്ടുമാസത്തിനുള്ളിൽ ബസ് സർവീസ് തുടങ്ങും. ഇതോടെ ഉപഭോക്താക്കൾക്ക് ഒല ആപ്പ് ഉപയോഗിച്ച് ടാക്‌സികളും ഓട്ടോയ്ക്കും പുറമെ ബസുകളും യാത്രയ്ക്ക് തെരഞ്ഞെടുക്കാനാകും.

2015 അവസാനത്തോടെ ഒരു ബില്യൺ ഡോളർ വരുമാനമാണ് ഒല പ്രതീക്ഷിക്കുന്നത്. പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളായ  സോഫ്റ്റ് ബാങ്ക് (ജപ്പാൻ), ഡിഎസ്ടി ഗ്ലോബൽ തുടങ്ങിയവ ഒലയിൽ മൂലധനനിക്ഷേപം നടത്തിയിട്ടുണ്ട്. ബോംബെ ഐഐടി ബിരുദധാരികളായ ഭാവിഷ് അഗർവാളും അങ്കിത് ഭട്ടിയും ചേർന്നാണ് അഞ്ചു വർഷം മുമ്പ് ഒല ആരംഭിച്ചത്.