മൈക്രോമാക്‌സ് ടിവി പാനൽ പ്ലാന്റ് സ്ഥാപിക്കും

Posted on: July 19, 2015

Micromax-TV-Big

ന്യൂഡൽഹി : മൈക്രോമാക്‌സ് ടിവി പാനൽ മാർക്കറ്റിൽ 15 ശതമാനം വിഹിതം നേടാൻ തയാറെടുക്കുന്നു. ഇതിനായി 500 കോടി രൂപ മുതൽമുടക്കിൽ പുതിയ പ്ലാന്റ് സ്ഥാപിക്കും. 2016 ൽ 15 ലക്ഷം ടിവി പാനലുകൾ വിൽക്കാനാണ് മൈക്രോമാക്‌സ് ലക്ഷ്യമിടുന്നത്.

മൈക്രോമാക്‌സ് 2012 ലാണ് ടിവിപാനൽ വിപണിയിലേക്ക് പ്രവേശിച്ചത്. ഏകദേശം 10 ലക്ഷം ടിവിപാനലുകളാണ് ഇപ്പോൾ വിൽക്കുന്നത്. ഉത്തരഖണ്ഡിലെ രുദ്രപൂരിലാണ് പ്രതിമാസം ഒരു ലക്ഷം യൂണിറ്റ് ശേഷിയുള്ള പ്ലാന്റ്.