മൈക്രോമാക്‌സ് 48 സ്മാർട്ട്‌ഫോൺ മോഡലുകൾ പുറത്തിറക്കും

Posted on: September 25, 2015

Micromax-Mobile-Store-Big

ന്യൂഡൽഹി : മൈക്രോമാക്‌സ് ഒരു വർഷത്തിനുള്ളിൽ 10,000 രൂപയിൽ താഴെ വിലവരുന്ന 48 സ്മാർട്ട്‌ഫോൺ മോഡലുകൾ പുറത്തിറക്കും. രണ്ട് വർഷത്തിനുള്ളിൽ ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയാണ് മൈക്രോമാക്‌സിന്റെ ലക്ഷ്യം. ഇപ്പോൾ ഈ വിഭാഗത്തിൽ 25 ശതമാനം വിപണിവിഹിതം മൈക്രോമാക്‌സിനുണ്ട്.

സ്മാർട്ട്‌ഫോൺ കാറ്റഗറിയിൽ 3,500 രൂപ മുതലാണ് മൈക്രോമാക്‌സിന്റെ ശ്രേണി തുടങ്ങുന്നത്. മൈക്രോമാക്‌സിന്റെ 20 സ്മാർട്ട്‌ഫോൺ മോഡലുകൾ ഇപ്പോൾ വിപണിയിലുണ്ട്. പ്രതിവർഷം 16-17 കോടി സ്മാർട്ട്‌ഫോണുകളാണ് ഇന്ത്യയിൽ വിറ്റഴിയുന്നത്. ഇവയിൽ ഏറിയ പങ്കും 10,000 രൂപയിൽ താഴെ വിലവരുന്നവയാണ്.