മൈക്രോമാക്‌സിൽ ഓഹരിവാങ്ങാൻ സോഫ്റ്റ് ബാങ്ക്

Posted on: March 26, 2015

Micromax-products-bigമുംബൈ : സ്മാർട്ട്‌ഫോൺ നിർമാതാക്കളായ മൈക്രോമാക്‌സിന്റെ 20 ശതമാനം ഓഹരിവാങ്ങാൻ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഒരുങ്ങുന്നു. മൈക്രോമാക്‌സിൽ ഒരു ബില്യൺ ഡോളർ (6,200 കോടി രൂപ) മുതൽമുടക്കാനാണ് സോഫ്റ്റ് ബാങ്കിന്റെ നീക്കം.

അഞ്ച് ബില്യൺ ഡോളറാണ് മൈക്രോമാക്‌സിന്റെ മൂല്യം കണക്കാക്കിയിട്ടുള്ളത്. 2008 ലാണ് മൈക്രോമാക്‌സ് മൊബൈൽ ഹാൻഡ്‌സെറ്റ് വിപണിയിൽ എത്തിയത്. സ്ഥാപകർക്കു പുറമെ സെക്വയ കാപ്പിറ്റൽ, ടിഎ അസോസിയേറ്റ്‌സ് എന്നിവയ്ക്കും മൂലധനപങ്കാളിത്തമുണ്ട്.