മൈക്രോമാക്‌സിന്റെ ഓഹരി വാങ്ങാൻ ആലിബാബ

Posted on: May 8, 2015

Alibaba-Group-big

മുംബൈ : ചൈനീസ് ഇ – കൊമേഴ്‌സ് ഭീമനായ ആലിബാബ മൈക്രോമാക്‌സിന്റെ 20 ശതമാനം ഓഹരിവാങ്ങാൻ ഒരുങ്ങുന്നു. ആറ് ബില്യൺ ഡോളറാണ് മൈക്രോമാക്‌സ് ഇൻഫോമാറ്റിക്‌സിന്റെ മൂല്യം കണക്കാക്കിയിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്‌ഫോൺ ബ്രാൻഡായ മൈക്രോമാക്‌സിൽ 1.2 ബില്യൺ ഡോളർ മുതൽമുടക്കാനാണ് ആലിബാബയുടെ ലക്ഷ്യം.

ജപ്പാനിലെ സോഫ്റ്റ് ബാങ്കും മൈക്രോമാക്‌സിൽ മൂലധന നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. സ്ഥാപകർക്ക് പുറമെ സെക്വയ കാപ്പിറ്റൽ, ടിഎ അസോസിയേറ്റ്‌സ് എന്നിവർക്കും മൈക്രോമാക്‌സിൽ ഓഹരിപങ്കാളിത്തമുണ്ട്.