മൈക്രോമാക്‌സ് ഇക്‌സിഗോയിൽ നിക്ഷേപം നടത്തി

Posted on: June 23, 2015

Iixigo-Big

ന്യൂഡൽഹി : സ്മാർട്ട്‌ഫോൺ നിർമാതാക്കളായ മൈക്രോമാക്‌സ് മൊബൈൽ ട്രാവൽ സേർച്ച് പ്ലാറ്റ്‌ഫോമായ ഇക്‌സിഗോയിൽ നിർണായക നിക്ഷേപം നടത്തി. ഇരുപത് സ്റ്റാർട്ടപ്പുകളിൽ 0.5 -20 ദശലക്ഷം ഡോളർ വരെ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞമാസം മൈക്രോമാക്‌സ് പ്രഖ്യാപിച്ചിരുന്നു.

അലോക് ബാജ്‌പൈയും രജനീഷ് കുമാറും ചേർന്ന് 2007 ലാണ് ഇക്‌സിഗോ സ്ഥാപിച്ചത്. സായിഫ് പാർട്‌ണേഴ്‌സ്, മേക്ക് മൈ ട്രിപ്പ് എന്നിവയും ഇക്‌സിഗോയിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.