ആന്ധ്രാ ബാങ്ക് എബി ആരോഗ്യദാൻ സ്‌പെഷ്യൽ മൺസൂൺ കാമ്പയിൻ

Posted on: July 15, 2015

Andhra-Bank-big

കൊച്ചി : ആന്ധ്രാ ബാങ്ക് എബി ആരോഗ്യദാൻ സ്‌പെഷ്യൽ മൺസൂൺ കാമ്പയിൻ ആരംഭിച്ചു. ഈ മാസം15 മുതൽ ആഗസ്ത് 15 വരെയാണ് ആന്ധ്രാബാങ്കിന്റെ ജനപ്രിയ പദ്ധതികളിലൊന്നായ എബി ആരോഗ്യദാൻ സ്‌പെഷ്യൽ മൺസൂൺ ഓഫറെന്ന് ആന്ധ്രാബാങ്ക് സോണൽ മാനേജർ കുര്യാക്കോസ് ജേക്കബ് കൊച്ചിയിൽ അറിയിച്ചു.

പുതിയ സ്‌കീമിൽ പ്രവേശനത്തിനുള്ള കാലാവധി 70 വയസുവരെയായി ദീർഘിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ പ്രീമിയം റേറ്റ്, ലൈഫ് ലോങ്ങ് റിന്യൂവൽ സൗകര്യം, 20 ലക്ഷം രൂപവരെയുള്ള സം ഇൻഷ്വാർഡ് തെരഞ്ഞടുക്കാനുള്ള സൗകര്യം എന്നിവയും പുതിയ പദ്ധതിയുടെ ആകർഷകങ്ങളാണ്.