യൂണിവേഴ്‌സൽ സ്‌പോർട്‌സ്ബിസ് 46 കോടി സമാഹരിച്ചു

Posted on: July 8, 2015

Anjana-Reddy-Universal-Spor

ന്യൂഡൽഹി : സച്ചിൻ ടെൻഡുൽക്കർക്ക് നിക്ഷേപമുള്ള സെലിബ്രിറ്റി ഫാഷൻ സ്റ്റോറായ യൂണിവേഴ്‌സൽ സ്‌പോർട്‌സ്ബിസ് അക്‌സൽ പാർട്‌ണേഴ്‌സിൽ നിന്ന് 46 കോടി രൂപയുടെ മൂലധനസമാഹരണം നടത്തി. 2012 ജൂലൈയിൽ അക്‌സൽ പാർട്‌ണേഴ്‌സ് 17.25 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.

യൂണിവേഴ്‌സലിന്റെ റീട്ടെയൽ ഔട്ട്‌ലെറ്റുകളുടെ എണ്ണം 75 ആയി വർധിപ്പിക്കുമെന്ന് സ്ഥാപക അഞ്ജന റെഡി പറഞ്ഞു.ഒപ്പം ഓൺലൈൻ ബിസിനസ് ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നതായി അവർ കൂട്ടിച്ചേർത്തു.