ഹെലികോപ്ടർ നിർമാണം : എയർബസും മഹീന്ദ്രയും കൈകോർക്കുന്നു

Posted on: July 3, 2015

Military-helicopter-big

മുംബൈ : മിലിട്ടറി ഹെലികോപ്ടറുകൾ നിർമ്മിക്കാൻ എയർബസും മഹീന്ദ്ര ഡിഫൻസും കൈകോർക്കുന്നു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉയരുന്ന ആദ്യത്തെ സ്വകാര്യ ഹെലികോപ്ടർ നിർമാണ സംരംഭമാകുമിത്.

രണ്ട് കമ്പനികൾക്കുള്ള നേട്ടത്തിനപ്പുറം ഇന്ത്യയ്ക്കു ഗുണകരമായ ഒരു സംരംഭമായിരിക്കുമിതെന്ന് എയർബസ് ഹെലികോപ്‌ടേഴ്‌സ് പ്രസിഡന്റും സിഇഒയുമായ ഗുല്ലൗമി ഫൗറി പറഞ്ഞു. സംയുക്തസംരംഭം വികസിപ്പിക്കുന്ന നെക്സ്റ്റ് ജനറേഷൻ ഹെലികോപ്ടറുകൾ പ്രതിരോധമേഖലയ്ക്കു മാത്രമല്ല കയറ്റുമതിയും ലക്ഷ്യമിടുന്നതായി മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് ചെയർമാൻ എസ്. ശുക്ല പറഞ്ഞു.